കിം ജോങ് ഉൻ| Photo: AP
ബെയ്ജിങ്: ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിന്‍ ചൈന നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
19 ഫോര്‍ട്ടി ഫൈവ് എന്ന ഓണ്‍ലൈന്‍ സൈറ്റിലെ ലേഖനത്തിലാണ് ഹാരിയുടെ പരാമര്‍ശം.
കിമ്മിനെ കൂടാതെ ഉത്തര കൊറിയയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ എടുത്തതായി ഹാരി പറയുന്നു. എന്നാല്‍ ഏത് കമ്പനിയുടെ വാക്‌സിനാണ് നല്‍കിയതെന്ന് വ്യക്തമല്ല. കൂടാതെ ഇത് സുരക്ഷിതമാണോ എന്ന് സ്ഥിരീകരിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല.
കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിലാണ് കിമ്മിനും കുടുംബത്തിനും നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
content highlights: china gave covid vaccine to kim jong un and his family- suggest reports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..