തയ്‌വാൻ പ്രശ്നം: വിവിധ വിഷയങ്ങളില്‍ യുഎസുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് ചൈന, യോഗങ്ങൾ റദ്ദാക്കി


നാൻസി പെലോസിയും തായ്വാൻ പ്രസിഡന്റ് സായ് ഇങ് വെനും | Photo: ANI

ബീജിങ്: യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ചൈന. അമേരിക്കയും ചൈനയും തമ്മിലുള്ള കാലാവസ്ഥാ വ്യതിയാന ചർച്ച, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, രണ്ട് സുരക്ഷാ യോഗങ്ങൾ, നയതന്ത്ര ചർച്ച തുടങ്ങിയവ റദ്ദാക്കിയതായി ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.

തയ്‌വാന്റെ സ്വയംഭരണം സംരക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനം സുദൃഢമാണെന്നുറപ്പു നൽകിയാണ് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി ബുധനാഴ്ച മടങ്ങിയത്. ഇതിന് പിന്നാലെ ബെയ്ജിങ്ങിലെ യു.എസ്. സ്ഥാനപതി നിക്കൊളാസ് ബേൺസിനെ വിളിച്ചുവരുത്തി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിലുള്ള പ്രതിഷേധം ചൈന അറിയിച്ചിരുന്നു. ‘തെറ്റുകൾക്ക്’ അമേരിക്ക വിലകൊടുക്കേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷീ ഫെങ് ആവർത്തിക്കുകയും ചെയ്തിരുന്നു. ചൈനയെ പിടിച്ചുകെട്ടാൻ തയ്‌വാൻ വിഷയം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും നൽകി.

പെലോസിയുടെ സന്ദർശനത്തിലുള്ള രോഷം പ്രകടിപ്പിക്കാൻ തയ്‌വാനുചുറ്റും ചൈന സൈനികാഭ്യാസം ശക്തിപ്പെടുത്തിയിരുന്നു. ജെ-20 യുദ്ധവിമാനം, ഡി.എഫ്-17 ശബ്ദാതിവേഗ മിസൈലുകൾ തുടങ്ങി അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടുത്തിയാണ് ശക്തിപ്രകടനം നടത്തിയത്. തയ്‌വാന് വ്യാപാരനിയന്ത്രണങ്ങളും ചൈന പ്രഖ്യാപിച്ചു. പഴം, മത്സ്യ ഇറക്കുമതി നിർത്തിവെച്ചു. തയ്‌വാനിലേക്ക് പ്രകൃതിദത്ത മണൽ കയറ്റിയയക്കുന്നതും അവസാനിപ്പിച്ചു. ഭീഷണികൾക്ക് വഴങ്ങില്ലെന്നാണ് തയ്‌വാന്റെ നിലപാട്. ജനാധിപത്യം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു.

ബുധനാഴ്ച പെലോസി തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘‘തയ്‌വാനുള്ള അമേരിക്കൻ പിന്തുണ എന്നത്തെക്കാളും നിർണായകമാണ്. ലോകമിന്ന് ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലാണ്. തയ്‌വാനിലുൾപ്പെടെ ലോകത്തെവിടെയും ജനാധിപത്യം സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്’’, പെലോസി പറഞ്ഞു. തയ്‌വാൻ കേന്ദ്രീകരിച്ചുള്ള ചിപ്പ് വ്യവസായം അമേരിക്ക ശക്തിപ്പെടുത്തുമെന്നും അവർ അറിയിച്ചു.

Content Highlights: China Ending Cooperation With US On Many Issues Amid Taiwan Row

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented