കോവിഡിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളല്ല, വവ്വാല്‍ ഗുഹകളാവാമെന്ന് ലോകാരോഗ്യസംഘടന


1 min read
Read later
Print
Share

വൈറസിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താന്‍ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താൻ തായ്‌ലൻഡിൽ വവ്വാലുകളെ പിടികൂടുന്നു (2020 ലെ ചിത്രം) | Photo : AP

ഷാങ്ഹായ്: ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന്റെ ഉറവിടമെന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷകസംഘം. വുഹാനില്‍ ആദ്യം കണ്ടെത്തുകയും പിന്നീട് ആഗോള മഹാമാരിയ്ക്ക് കാരണമാവുകയും ചെയ്ത വൈറസിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താന്‍ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകള്‍ താവളമാക്കിയ ഗുഹകളില്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ലെങ്കിലും വുഹാനിലെ വൈറസ് ഉറവിടത്തെ കുറിച്ച് പുതിയ സൂചന ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന്റെ ഉറവിടമെന്നുള്ള അമേരിക്കയുള്‍പ്പെടെയുള്ള ചില ലോകരാജ്യങ്ങളുടെ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘത്തിന്റെ പുതിയ പഠനഫലമെന്നത് ശ്രദ്ധേയമാണ്. 2002-2003 കാലത്തെ സാര്‍സ്(SARS) രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് യുനാന്‍ പ്രവിശ്യയിലെ ഗുഹകളില്‍ പഠനം നടത്തിയ വിദഗ്ധരില്‍ ഡസ്സാക്കും ഉള്‍പ്പെട്ടിരുന്നു.

കോവിഡിന്റെ ഉത്ഭവത്തിന് വവ്വാല്‍ പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്ന് ഡസ്സാക്ക് പറയുന്നു. യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം പഠനസംഘത്തിന് ലഭിച്ചതായാണ് ഡസ്സാക് നല്‍കുന്ന വിവരം.

രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോള്‍ വര്‍ഷങ്ങൾ പഴക്കമുണ്ടാകാമെന്നും ഡസ്സാക് പറയുന്നു. ലോകാരോഗ്യസംഘടന നിയോഗിച്ച സംഘം ആശുപത്രികള്‍, ലാബുകള്‍, ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ട മത്സ്യവിപണനകേന്ദ്രം എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ചൈനീസ് അധികൃതര്‍ വിമുഖത പ്രകടിപ്പിച്ചില്ലെന്ന കാര്യവും ഡസ്സാക് എടുത്തു പറഞ്ഞു.

Content Highlights: China bat caves need exploring in search for COVID origins WHO team member says

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
khalistan

1 min

സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നത് വിലക്കി ഖലിസ്താൻ വാദികൾ

Sep 30, 2023


pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023


New York

1 min

ന്യൂയോര്‍ക്ക് നഗരത്തില്‍ വെള്ളപ്പൊക്കം; അടിയന്തരാവസ്ഥ | VIDEO

Sep 30, 2023


Most Commented