Representational image. (Photo:AP)
ബെയ്ജിങ്ങ്: കോവിഡ്-19 വാക്‌സിനുകള്‍ ചൈന മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വാക്‌സിനുകളാണ് ഇപ്പോൾ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബെയ്ജിങ് ആസ്ഥാനമായുള്ള നാസ്ഡാക്ക് സിനോവാക് ബയോടെക്കിന്റെ (എസ്വിഎഒ) യൂണിറ്റും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
സൈനിക പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഹോങ്കോങ്ങിലെ ബയോടെക് കമ്പനിയായ കാന്‍സിനോ ബയോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പരീക്ഷണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ ചൈന പച്ചക്കൊടി കാട്ടിയിരുന്നു.
യുഎസ് മരുന്ന് നിര്‍മ്മതാക്കളായ മോഡേണ (MRNA.O) നേരത്തെ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് മനുഷ്യരില്‍ വാക്‌സിന്‍ പരിശോധനകള്‍ ആരംഭിച്ചതായി വ്യക്തമാക്കിയിരുന്നു.
ഒരു വാക്സിന്‍ പരീക്ഷണം വിജയത്തിലെത്താൻ രണ്ടു വര്‍ഷം വരെ വേണ്ടിവന്നേക്കാം. അതുവരെ മാസ്‌കുകള്‍ ഉപയോഗിക്കുക, വലിയ കൂടിച്ചേരലുകള്‍ തടയുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അധ്യാപകനും ടിയാന്‍ജിന്‍ യൂണിവേഴ്സിറ്റി ഓഫ് ട്രെഡീഷണല്‍ ചൈനീസ് മെഡിസിന്‍ പ്രസിഡന്റുമായ ഴാങ് ബോളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlight: China approves two experimental Covid-19 vaccines for clinical trials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..