പോര് മുറുകുന്നു; യുഎസ് നയതന്ത്രപ്രതിനിധികള്‍ക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി


ഹൂസ്റ്റണിലെ ചൈനീസ് എംബസിക്കു മുന്നിൽ നടന്ന പ്രതിഷേധം | Photo: AFP

ബെയ്ജിങ്: ചൈനയിലും ഹോങ്കോങ്ങിലും ഉള്ള യുഎസ് നയതന്ത്രപ്രതിനിധികളുടെ പ്രവർത്തനങ്ങളിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ചൈനയുടെ നയതന്ത്രപ്രതിനിധികൾക്ക് യുഎസ് ചുമത്തിയ നിയന്ത്രണങ്ങൾക്ക് നീതിയുക്തമായ മറുപടി എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.

ബെയ്ജിങ്ങിലെ അമേരിക്കൻ എംബസിയിലും ചൈനയിലുടനീളമുള്ള കോൺസുലേറ്റുകളിലുമുള്ള മുതിർന്ന പ്രതിനിധികൾ ഉൾപ്പെടെ എല്ലാ യുഎസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണങ്ങൾ ബാധകമാണെന്ന് വെള്ളിയാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പേര് വെളിപ്പെടുത്താത്ത ചൈനീസ് വിദേശകാര്യവക്താവ് വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള വിനിമയവും സഹവർത്തിത്വവും തുടരുമെന്നും കഴിഞ്ഞ ഒക്ടോബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യുഎസ് നീക്കം ചെയ്യുന്ന പക്ഷം ചൈനയും അവ ഒഴിവാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ചൈനയ്ക്കെതിരെയുള്ള നടപടികൾ എത്രയും പെട്ടെന്ന് തിരുത്താൻ യുഎസ് തയ്യാറാവുന്നില്ലെങ്കിൽ അതേ നാണയത്തിൽ തന്നെ തങ്ങൾ പ്രതികരിക്കുമെന്ന് പ്രസ്താവനയിൽ ചൈന വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങളെ കുറിച്ച് കൂടുതൽ വിവരം ഓൺലൈൻ പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. യുഎസിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾക്ക് കോളേജ് ക്യാംപസുകളിലും രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും നേരത്തെ തന്നെ ചൈനയിൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്.

ചൈനയിൽ നിന്നുള്ള നയതന്ത്രഉദ്യോഗസ്ഥർ യുഎസിൽ നടത്തുന്ന യാത്രകൾ, അമേരിക്കയിലെ ചൈനീസ് വംശജരും ചൈനീസ് വിദ്യാർഥികളുമായി നടത്തുന്ന കൂടിക്കാഴ്ച എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ അറിയിക്കണമെന്ന് യുഎസ് നിർദേശം നിലവിലുണ്ട്. ചൈനയിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾക്ക് യുഎസ് മാധ്യമങ്ങളോട് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതേ സമയം ചൈനയിലെ യുഎസ് പ്രതിനിധികൾക്ക് വിലക്കുണ്ടെന്നും വാഷിങ്ടൺ കുറ്റപ്പെടുത്തി.

ജൂലായിൽ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചു പൂട്ടാനുള്ള യുഎസ് ഉത്തരവോടെ വാണിജ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സംഘർഷം നയതന്ത്ര, മാധ്യമ മേഖലകളിലേക്ക് കൂടി വ്യാപിച്ചു. തെക്കു പടിഞ്ഞാറൻ ചൈനീസ് നഗരമായ ചെങ്കുടുവിലെ യുഎസ് കോൺസുലേറ്റ് അടച്ചുപൂട്ടിയാണ് ചൈന പ്രതികരിച്ചത്. ഹിമാലയൻ മേഖലയായ ടിബറ്റിലെ യുഎസ് നിരീക്ഷണത്തിന് ഇതോടെ വൻ തിരിച്ചടിയായി.

രാജ്യത്തെ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്ന 60 ഓളം ചൈനാക്കാരെ യുഎസ് ജോലിയിൽ നിന്ന് പുറത്താക്കി. കൂടാതെ ബാക്കിയുള്ള ചൈനാക്കാരുടെ വിസാകാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് മാസമായി ചുരുക്കുകയും ചെയ്തു. ഇതേ തുടർന്ന് ചൈനയിലെ യുഎസ് മാധ്യമപ്രവർത്തകരുടെ വിസ പുതുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ചൈന അലംഭാവം കാണിക്കാനാരംഭിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented