കുട്ടികളില്‍ കോവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങള്‍; മറ്റൊരു വ്യാധിയുടെ തുടക്കമോ?


corona virus

ലണ്ടന്‍: യു.കെയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ കോവിഡ് 19-നോട് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നോര്‍ത്ത് ലണ്ടന്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് അവരുടെ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് അയച്ച കുറിപ്പ് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സര്‍വീസ് ജേണല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ സൊസൈറ്റിയും ഞായറാഴ്ച രാത്രിയോടെ ജാഗ്രത സൂചിപ്പിച്ചുകൊണ്ട് സന്ദേശം കൈമാറിയിട്ടുണ്ട്. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി അവസ്ഥയിലുള്ള, തീവ്രപരിചരണം ആവശ്യമായ കുട്ടികളുടെ കേസുകളില്‍ പ്രകടമായ വര്‍ധനവ് ഉണ്ടായതായും എല്ലാ പ്രായത്തിലുമുള്ള കുട്ടികളും ഇത് കാണുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ലണ്ടനിലും യുകെയിലെ മറ്റുപ്രദേശങ്ങളിലുമുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടത്.

യുകെയിലെ കുട്ടികളില്‍ കോവിഡ് 19 അനുബന്ധ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ഉയര്‍ന്നുവരുന്നതായുളള ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട തിരിച്ചറിയപ്പെടാത്ത മറ്റൊരു പകര്‍ച്ചവ്യാധിയാകാം ഒരുപക്ഷേ ഇതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരം ലക്ഷണങ്ങളുളള കുട്ടികളെ അടിയന്തരമായി പരിഗണിക്കണമെന്ന നിര്‍ദേശവും കുറിപ്പിലുണ്ട്.

അഞ്ചു വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന കാവസാക്കി അസുഖത്തിന് സമാനമായ ചില ലക്ഷണങ്ങളും ഈ കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ വയറുവേദന, ഗ്യാസ്‌ട്രോഇന്റെസ്റ്റിനല്‍ ലക്ഷണങ്ങള്‍ എന്നിവയും കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ക്ക് കോവിഡ് 19 സ്ഥീരീകരിച്ചിട്ടുണ്ട്.

പ്രാരംഭഘട്ടമായതിനാല്‍ ഇതിനെക്കുറിച്ചു വളരെ പരിമിതമായ അറിവകളേ ഉള്ളൂ. കോവിഡ് 19 ഇതുവരെ കുട്ടികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല.

Content Highlights: Children fall ill with syndrome similar to covid 19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented