ട്വിറ്ററിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് | Photo:Twitter@Talhaofficial01
ഡമാസ്‌കസ് (സിറിയ): തുര്‍ക്കിയും അയല്‍രാജ്യമായ സിറിയയും ഭൂകമ്പംവിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ്. ദുരന്തത്തെയും മരണത്തെയും വകഞ്ഞുമാറ്റി ജീവിതത്തിന്‍റെ തുറസ്സിലേക്ക് മടങ്ങിവരുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. സിറിയയില്‍നിന്നുള്ളതാണ് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യമെന്നാണ് സൂചന.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നവജാത ശിശുവിനെ തന്റെ കൈകളിലെടുത്ത് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന ഒരു വ്യക്തിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു കുഞ്ഞ് ജനിച്ച നിമിഷം. അവന് ജന്മംനല്‍കി അവന്റെ അമ്മ മരണത്തിന് കീഴടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
സിറിയയിലെ വടക്കന്‍ പ്രദേശമായ അലെപ്പോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് സൂചന. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Content Highlights: child born under quake rubble in Syria
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..