ഫ്ളൂ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ രഹസ്യഫാമുകളില്‍ കോഴിവളര്‍ത്തല്‍, കൊറോണയ്ക്ക് ഫലപ്രദമല്ല


കഴിഞ്ഞ 80 വര്‍ഷമായി ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്‍ഫ്ളുവന്‍സ വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നതിനായി കോഴിമുട്ടയെ ആണ് ആശ്രയിക്കുന്നത്.

-

അമേരിക്കയിലുടനീളം രഹസ്യഫാമുകള്‍ക്കുള്ളില്‍ വളരുന്ന കോഴികള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്ന മുട്ടകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്! അമ്പരക്കേണ്ട. സത്യമാണ്. ഫ്ളൂ വാക്സിന്‍ ഉത്പാദിപ്പിക്കാനായാണ് അമേരിക്കയില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഇത്തരം രഹസ്യഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്.

എല്ലാ ദിവസവും ഈ ഫാമുകളില്‍നിന്നു നൂറുകണക്കിന് മുട്ടകള്‍ അതീവസുരക്ഷയിലുള്ള പ്രത്യേക സംഭരണശാലകളിലേക്ക് ട്രക്കുകളില്‍ എത്തിക്കും. എവിടെയാണ് ഇത്തരം ഫാമുകളും സംഭരണശാലകളും സ്ഥിതി ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ദേശീയസുരക്ഷയുടെ ഭാഗമായി ഇത്തരം വിവരങ്ങള്‍ പുറത്തുവിടാറില്ല.

അമേരിക്കയില്‍ ഫെബ്രുവരി അവസാനം വരെയുള്ള ഈ ഫ്ളൂ സീസണില്‍ ഏതാണ്ട് 174.5 ദശലക്ഷം ഡോസ് ഫ്ളൂ വാക്സിന്‍ വിതരണം ചെയ്തുവെന്നാണ് കണക്കുകള്‍. ഇതില്‍ 82% വാക്സിനുകളും മുട്ട അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്നവയാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓരോ മുട്ടയും ഒരു വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നു എന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ ഈ ഫ്ളൂ സീസണില്‍ മാത്രം അമേരിക്ക 140 ദശലക്ഷം മുട്ടകള്‍ ഉപയോഗിച്ചിരിക്കാം എന്നാണ് കണക്ക്. കഴിഞ്ഞ 80 വര്‍ഷമായി ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്‍ഫ്ളുവന്‍സ വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നതിനായി കോഴിമുട്ടയെ ആണ് ആശ്രയിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ലോകം നേരിടുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മുട്ട ഉപയോഗിച്ചുള്ള വാക്സിന്‍ നിര്‍മാണം പോലെയുള്ള പരമ്പരാഗതരീതികള്‍ ഒട്ടും ഫലവത്താവില്ല. കൊറോണയ്ക്കെതിരെ പ്രതിരോധം തുറക്കാന്‍ അമേരിക്കയുടെ ഈ മുട്ടസമ്പത്തിന് ഒരുതരത്തിലും സാധ്യമല്ല.

flu

ഇന്‍ഫ്ളുവന്‍സയും മുട്ട വാക്സിനും

1930 മുതലാണ് ഇന്‍ഫ്ളുവന്‍സയ്ക്കെതിരെ വാക്സിന്‍ ഉത്പാദിപ്പിക്കാനായി മുട്ടകള്‍ ഉപയോഗിച്ച് തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഎസ് സൈന്യത്തിലെ ഒരു വിഭാഗത്തില്‍ പ്രയോഗിച്ച വാക്സിന്‍ ഫലവത്താണെന്ന് കണ്ടതിനെ തുടര്‍ന്ന് 1940 മുതല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കിത്തുടങ്ങി.

ഫ്ളു വൈറസിന് ഓരോ കാലത്തിലും മാറ്റം സംഭവിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനര്‍ഥം ഓരോ വര്‍ഷവും വ്യത്യസ്ത വാക്സിനുകള്‍ നിര്‍മിക്കേണ്ടി വരും.

വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണോ അതിന് സമാനമായ വൈറസുകളെ മുട്ടയിലേക്ക് കുത്തിവെച്ച് ഇന്‍ക്യൂബേറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം മുട്ടയ്ക്കുള്ളിലെ ദ്രാവകം പുറത്തേക്കെടുക്കും. പുറത്തെടുക്കുമ്പോള്‍ നിര്‍ജീവമാകുന്നതിനാല്‍ ഇവയ്ക്ക് രോഗം പടര്‍ത്താന്‍ സാധിക്കില്ല. ഇവയില്‍ നിന്നും ആന്റിജന്‍ വേര്‍തിരിക്കുന്നു. ആറ് മാസത്തോളം നീണ്ട പരിശ്രമമാണ് ഇത്.

അതേസമയം, ഫ്ളൂ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ മുട്ട ഫലപ്രദമാണെങ്കിലും കൊറോണയ്ക്കെതിരെയുള്ള ആയുധമാക്കാന്‍ മുട്ടകളെ ഉപയോഗിക്കാനാവില്ല. വൈറസിന്റെ ഘടനയിലും സ്വഭാവത്തിലും ഉള്ള വ്യത്യാസങ്ങള്‍ കൊണ്ടാണ് ഇതെന്ന് ഹോങ്കോങ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജോണ്‍ നിക്കോളാസ് പറഞ്ഞു.

Content Highlights: US secret chicken farms use flu vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented