ചപാതി യുക്രൈൻ ദമ്പതികൾക്കൊപ്പം | Photo: instagram/ travelingchapati
കീവ്: റഷ്യയുടെ ആക്രമണത്തില്‍ നിന്ന് യുക്രൈനെ രക്ഷിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്ന് കടല്‍ കടന്നൊരു നായ. 'ചപാതി' എന്നു പേരുള്ള നായയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇന്ത്യയോട് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. 'ട്രാവലിങ് ചപാതി' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഭാരതമാതാവിനോട് യുക്രൈനെ രക്ഷിക്കണമെന്ന് നായ പറയുന്നു.
'പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബത്തിന്റെ ജീവന്‍ ഭീഷണിയിലായതു പോലെ ലക്ഷക്കണക്കിന് യുക്രൈന്‍കാരും നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകരുത്. തെരുവിലിറങ്ങി യുക്രൈനായി ശബ്ദമുയര്‍ത്തുക', ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
യുക്രൈന്‍കാരായ യൂഗസ് പെട്രസ്-ക്രിസ്റ്റീന എന്നീ സഞ്ചാരികളായ ദമ്പതികളാണ് ഈ നായയുടെ ഉടമസ്ഥര്‍. 2017-ല്‍ ഒരു യാത്രക്കിടെ കൊച്ചിയില്‍ നിന്നാണ് ചപാതിയെ ഇരുവര്‍ക്കും ലഭിക്കുന്നത്. അവശനിലയിലായ നായയെ രക്ഷിച്ച് അവര്‍ യുക്രൈനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അന്നുമുതല്‍ ദമ്പതികള്‍ക്കൊപ്പം നാടുചുറ്റുകയാണ് ചപാതിയും.
Content Highlights: chapati dog pleads for help from mother india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..