Photo: https://twitter.com/MattBear3135/ https://twitter.com/Mahairy93
ടൊറന്റോ: ആലിപ്പഴ വർഷത്തിൽ വലഞ്ഞ് കാനഡ. കനേഡിയൻ പ്രവിശ്യയായ ആൽബർട്ടയിലാണ് ജനങ്ങളെ ദുരിതത്തിലാക്കി ആലിപ്പഴം പെയ്തത്. മധ്യ-തെക്കൻ ആർബെർട്ടയില്‍ ശക്തമായി വീശിയ കൊടുങ്കാറ്റിന് പിന്നാലെയായിരുന്നു ആലിപ്പഴ വർഷം ഉണ്ടായതെന്ന് സി.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
10-15 മിനിറ്റോളം നീണ്ടുനിന്ന ആലിപ്പഴ വർഷത്തിൽ 34-ലേറെ വാഹനങ്ങൾ നശിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പറഞ്ഞു. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആലിപ്പഴ വർഷത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
ബേസ് ബോൾ വലിപ്പത്തിലുള്ള ആലിപ്പഴം വീണ് കാറിന്റെ ചില്ലുകൾ പൊട്ടിപ്പൊളിയുന്നതും കാറിന്റെ ബോണറ്റും ബോഡിയും നശിച്ചതിന്റെ ഫോട്ടോകളും ട്വീറ്റുകളിൽ കാണാം.
Content Highlights: Central Alberta hailstorm damages cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..