തോക്ക് ചൂണ്ടി, കൈകള്‍ ബന്ധിച്ചു; കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം


Photo: twitter.com/MercedSheriff

കാലിഫോര്‍ണിയ: യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞ് അടക്കം കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. പ്രതിയെന്ന് കരുതുന്ന ജീസസ് മാനുവല്‍ സല്‍ഗാഡോ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട ജസ്ദീപ് സിങ് നടത്തുന്ന ട്രക്കിങ് കമ്പനിയില്‍ എത്തുന്നതിന്റേയും അവിടെ നിന്ന് നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റേയും സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്‌.

മാനുവല്‍ സല്‍ഗാഡോ കമ്പനി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടെ വെച്ച് ഒരാളോട് സംസാരിക്കുന്നതും സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കുന്നതും വീഡിയോയില്‍ ഉണ്ട്. അമന്‍ദീപ് സിങ്ങിന്റെ കൈ പിന്നില്‍ കെട്ടി ട്രക്കില്‍ കയറ്റി. തുടര്‍ന്ന് തിരിച്ചെത്തിയ ഇയാള്‍ കുഞ്ഞിനെ എടുത്തിരുന്ന ജസ്ദീപ് സിങ്ങിനേയും ട്രക്കിലേക്ക് കയറ്റി ഓടിച്ചുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

കമ്പനി ഓഫീസില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ ഒരാളുടെ എ.ടി.എം. കാര്‍ഡ് പ്രതി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. എ.ടി.എം കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. തോക്ക് ചൂണ്ടിയാണ് കുടുംബത്തെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.

എട്ടുമാസം പ്രായമായ പെണ്‍കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ജസ്ദീപ് സിങ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), മകള്‍ അരൂഹി ദേരി, ബന്ധു അമന്‍ദീപ് സിങ് എന്നിവരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഒരു തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Content Highlights: cctv visuals of kidnapping indian family in california including eight month old child

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented