
നദിയിൽ കാർ മുങ്ങിയ നിലയിൽ | Screengrab: മാതൃഭൂമി ന്യൂസ്
നയാഗ്ര: അമേരിക്ക-കാനഡ അതിര്‍ത്തിയിലെ നയാഗ്ര നദിയില്‍ കാര്‍ മുങ്ങി സ്ത്രീ മരിച്ചു. 60കാരിയായ സ്ത്രീയാണ് കാറിനുള്ളില്‍ കുടുങ്ങിയത്. കോസ്റ്റ് ഗാര്‍ഡ് സ്വിഫ്റ്റ് വാട്ടര്‍ റെസ്ക്യൂ ടീം സ്ഥലത്തെത്തി ഒരു അംഗത്തെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കാറിലേക്ക് ഇറക്കി.
എന്നാല്‍ കാര്‍ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന് വ്യക്തമല്ല. റെസ്ക്യൂ ടീം അംഗം ഡ്രൈവര്‍ സീറ്റില്‍ നിന്ന് സ്ത്രീയെ പുറത്തേക്കെടുത്തെങ്കിലും മരിച്ചിരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന് നൂറ് മീറ്റര്‍ അടുത്താണ് വാഹനം കണ്ടെത്തിയത്.
കനത്ത മഞ്ഞ് വീഴ്ച കാരണം റോഡില്‍ തെന്നലുണ്ടായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി നദിയിലേക്ക് പതിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
Content Highlights: car sank into niagara river and women dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..