ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസ് പരിസരത്ത് കാര്‍ ഇടിച്ചുകയറ്റി. ബെര്‍ലിനിലെ അവരുടെ ഓഫീസിന്റെ ഗേറ്റിനു നേര്‍ക്കാണ് മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ ഇടിപ്പിച്ചത്.
കാറിന്റെ ഒരുവശത്ത് സ്‌റ്റോപ്പ് ഗ്ലോബലൈസേഷന്‍ പൊളിറ്റിക്‌സ് എന്ന് എഴുതിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെയും വൃദ്ധരുടെയും കൊലയാളികളാണ് നിങ്ങള്‍ എന്ന് മറുവശത്ത് എഴുതിയിട്ടുണ്ട്.
സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. സംഭവം നടന്ന് ഉടന്‍തന്നെ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. വാഹനം ഓടിച്ചിരുന്ന ആളെ പോലീസ് പിടികൂടി. ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Car with words ‘stop globalisation politics’ written on it crashes into gate of Angela Merkel's office