ഒട്ടാവ: നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രസ്തുത വിഷയത്തില്‍ നരേന്ദ്രമോദിസര്‍ക്കാരിനെതിരേ കര്‍ഷകരെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ

"കൃഷിക്കാരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിത്", ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 

ഡിസംബര്‍ 1ന് (ഇന്ത്യന്‍ സമയപ്രകാരം) ആണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. മുമ്പ് കനേഡിയന്‍ പ്രതിരോധ മന്ത്രി ഹര്‍ജിത് സിങ് സജ്ജാനും ട്വിറ്ററില്‍ കര്‍ഷകരെ പിന്തുണച്ച് കുറിച്ചിരുന്നു.

കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍ കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരേ വലിയ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്, പ്രതിപക്ഷ നേതാവ് ഒണ്ടേറിയോ ആന്‍ഡ്രിയ പോര്‍വാത്ത്, തുടങ്ങീ നിരവധിപേര്‍ മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ സംസാരിച്ചിരുന്നു.

ontent highlights: Canada Will Defend Indian Farmer's Right to Protest, says PM Trudeau