ന്യൂയോര്‍ക്കിനെ ശ്വാസംമുട്ടിച്ച് പുക: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, വിമാനങ്ങള്‍ വൈകി, കഫേകള്‍ അടച്ചു


1 min read
Read later
Print
Share

Photo: AFP

ടൊറന്റൊ: കാനഡയിൽ കാട്ടുതീ പടർന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. യു.എസിലെ വിവിധ നഗരങ്ങളിൽ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോൾ എൻ-95 മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പുക പടരുന്നതിന്റെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സിൽ 500-ൽ 484 ആണ് ന്യൂയോർക്കിലെ വായു മലിനീകരണതോത്. നഗരത്തിൽ തുറന്ന വേദികളില്‍ നടത്തുന്ന പരിപാടികൾ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.. ഫിലാഡൽഫിയയിലെ വായുമലിനീകരണ തോത് ബുധനാഴ്ച രാത്രിയോടെ 429-ലെത്തിയതാണ് റിപ്പോർട്ട്.

ന്യൂയോർക്കിലേയും വടക്കുകിഴക്ക് പ്രദേശങ്ങളിലേയും അന്തരീക്ഷം കറുത്തുതുടങ്ങി എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിൽ വസിക്കുന്നവരിൽ പലർക്കും ശ്വാസ സംബന്ധിയായ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നാണ് വിവരം. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പല വിമാനങ്ങളും വൈകുന്നുണ്ട്. ചില വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. മൻഹാട്ടനിലെ പല സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാട്ടു തീ അണക്കുന്നതിനായി അറുനൂറിലേറെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ യു.എസ്. കാനഡയിലേക്ക് അയച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പല നഗരങ്ങളിലും പുക പടർന്ന് അന്തരീക്ഷമാകെ ഓറഞ്ച് നിറമായിട്ടുണ്ട്.

ജീവനക്കാരുടേയും ഉപയോക്താക്കളുടേയും ആരോഗ്യം കണക്കിലെടുത്ത് ന്യൂയോർക്കിലെ പല റെസ്റ്റൊറന്റുകളും കഫെകളും പുറത്തുള്ള ഭക്ഷണ ശാലകൾ അടച്ചു. വേനലവധിക്കാലം ആയതു കൊണ്ട് തന്നെ അവധി ആഘോഷിക്കാൻ നിരവധി പേരാണ് ന്യൂയോർക്കിൽ എത്തുന്നത്. എന്നാൽ കാനഡയിലെ കാട്ടു തീ കാരണം നഗരത്തിൽ പുക പടർന്നു പിടിക്കുന്നത് വ്യാപാരികളേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പലരും നേരത്തെ നിശ്ചയിച്ചിരിക്കുന്ന പുറത്തുള്ള പരിപാടികൾ ഒഴിവാക്കിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോർട്ട്.

Content Highlights: Canada Wildfires Worsen Air Quality

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023


svante paabo

1 min

നാമെങ്ങനെ ഇങ്ങനെയായെന്ന കണ്ടെത്തല്‍, പേബോയ്ക്ക് വൈദ്യശാസ്ത്ര നൊബേല്‍ 

Oct 4, 2022


khalistan

1 min

സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നത് വിലക്കി ഖലിസ്താൻ വാദികൾ

Sep 30, 2023


Most Commented