വാന്‍കൂവര്‍: ഉഷ്ണതരംഗത്തെ തുടര്‍ന്ന് കാനഡയില്‍ ചൊവ്വാഴ്ച അന്തരീക്ഷതാപനില 49.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റനിലാണ് രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത്. ദിവസേനയുള്ള താപനില എക്കാലത്തേയും റെക്കോഡ് ഭേദിച്ചു കൊണ്ട് 121 ഡിഗ്രി ഫാരന്‍ ഹീറ്റ് രേഖപ്പെടുത്തിയതായി എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് ട്വീറ്റ് ചെയ്തു. 

കാനഡയില്‍ ഇതു വരെ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ലിറ്റനില്‍ താപനില 49.5 ഡിഗ്രി സെല്‍ഷ്യസ് ആയത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. 

 

 

Content Highlights: Canada Records All-Time High Temperature Of 49.5 Degrees