കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി കാനഡ


പ്രതീകാത്മക ചിത്രം: Photo: Kena Betancur | AFP

ഒട്ടാവ: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഒരുങ്ങി കാനഡ. 12 നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള അനുമതിയാണ് രാജ്യം നല്‍കിയിരിക്കുന്നത്‌.

16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കായി വാക്‌സിന്‍ നല്‍കാന്‍ കാനഡ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ഫൈസര്‍ വാക്‌സിന്‍ ചെറുപ്പക്കാരില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കനേഡിയന്‍ ഫെഡറല്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് സുപ്രിയ ശര്‍മ്മ പറഞ്ഞു. ഇത്തരമൊരു അനുമതി നല്‍കിയ ആദ്യത്തെ രാജ്യമാണ് കാനഡയെന്ന് സുപ്രിയ ശര്‍മയും ആരോഗ്യ മന്ത്രാലയ വക്താവും പറഞ്ഞു.

എന്നാല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അള്‍ജീരിയ അനുമതി നല്‍കിയതായി ഫൈസറിന്റെ കനേഡിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ കനേഡിയന്‍ ആരോഗ്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല.

അമേരിക്കയും സമാനമായ രീതിയില്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികം വൈകാതെ വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Canada permits Pfizer Covid-19 vaccine for children aged 12-15

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented