ഒറ്റാവ(കാനഡ): കാനഡയില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഒമ്പതു വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് വിരാമമിട്ടാണ് ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്.

മുന്‍ പ്രധാനമന്ത്രി പിയറി ട്രുഡോയുടെ മകന്‍ ജസ്റ്റിന്‍ ട്രൂഡോയാണ് ലിബറല്‍ പാര്‍ട്ടിയെ നയിക്കുന്നത്. വോട്ടെണ്ണല്‍ ഭാഗികമായി പൂര്‍ത്തിയായപ്പോള്‍ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലവിലെ പ്രധാനമന്ത്രിയായ സ്റ്റീഫന്‍ ഹാര്‍പര്‍ തോല്‍വി അംഗീകരിക്കുകയായിരുന്നു.

ജനവിധി പരാതികളില്ലാതെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സ്റ്റീഫന്‍ ഹാര്‍പ്പര്‍ ജസ്റ്റിന്‍ ട്രുഡോയെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിലൂടെ കനേഡിയന്‍ ജനത വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ജസ്റ്റിന്‍ പറഞ്ഞു. രാജ്യത്തിന് നല്‍കിയ സേവനത്തിന് ഹാര്‍പ്പറിന് പിയറി നന്ദി അറിയിക്കുകയും ചെയ്തു