'നാശം പിടിച്ച പേന'; ഒപ്പിടുന്നതിനിടെ പേന ലീക്കായി, ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ | VIDEO


പേന ലീക്കായതിനെ തുടർന്ന് ക്ഷുഭിതനായി എഴുന്നേൽക്കുന്ന ചാൾസ് മൂന്നാമൻ രാജാവ്‌. photo: the independent/twitter screen grab

ലണ്ടന്‍: പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് പരസ്യമായി ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് പേന ചാള്‍സ് മൂന്നാമന് പണി നല്‍കിയത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

'ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു' എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് മൂന്നാമന്‍ ഭാര്യയും രാജ്ഞിയുമായ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളഞ്ഞ ശേഷം 'ഇത്തരം കാര്യങ്ങള്‍ സഹിക്കാനാകില്ല' എന്ന് പറഞ്ഞാണ് രാജാവ് നടന്നുനീങ്ങിയത്. ഇതിനുപിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചുവൃത്തിയാക്കി. ഇതേസമയം മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു പേന ഉപയോഗിച്ച് കാമില പുസ്തകത്തില്‍ ഒപ്പിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും അദ്ദേഹം അനിഷ്ടം പ്രകടപ്പിച്ചിരുന്നു. ദേഷ്യപ്പെട്ട് മേശപ്പുറത്തുള്ള മഷിക്കുപ്പികള്‍ അടക്കം എടുത്തുമാറ്റാന്‍ പരിചാരകരോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

Content Highlights: can't bear this bloody thing: king charles loses his cool over leaking pen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented