ഡോക്ടറെ കാണാനെത്തിയ രോഗി കരഞ്ഞു; ബില്ല് വന്നപ്പോള്‍ 3100 രൂപ 'കരച്ചില്‍ ചാർജ്'


Image tweeted by @OffbeatLook

വാഷിങ്ടണ്‍: ഡോക്ടറെ കാണാനെത്തിയ സഹോദരിയ്ക്ക് 'ഒന്ന് കരഞ്ഞ'തിന് ആശുപത്രി അധികൃതര്‍ അധികതുക ഈടാക്കിയതായി യുവതിയുടെ പരാതി. അമേരിക്കയിലാണ് സംഭവം. യുട്യൂബറും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ കാമില്ല ജോണ്‍സണാണ് 40 ഡോളര്‍ (ഏകദേശം 3,100 രൂപ) അധികതുക ഈടാക്കിയ ബില്ലിന്റെ ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്തിട്ടുള്ളത്. ചെറിയ രീതിയില്‍ ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവുമനുഭവിക്കുന്ന സഹോദരിയ്ക്ക് ചിലയവസരങ്ങളില്‍ നിസ്സഹായവസ്ഥ അനുഭവപ്പെടുമെന്നും ആരും ശ്രദ്ധിക്കാനില്ലെന്ന തോന്നലില്‍ കരയാറുണ്ടെന്നും കാമില്ല പറയുന്നു.

മേയ് 17 നാണ് കാമില്ല ബില്ലിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കാമില്ലയുടെ ട്വീറ്റിനോട് അഞ്ച് ലക്ഷത്തോളം പേര്‍ ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. അറുപതിനായിരം പേരാണ് കാമില്ലയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. കാഴ്ച, രക്തപരിശോധനകള്‍ നടത്തിയതിന്റെ ചാര്‍ജ് ബില്ലിലുണ്ട്. അതിനൊപ്പമാണ് വികാര/പെരുമാറ്റ പരിശോധനയുടെ ചാര്‍ജ് ചേര്‍ത്തിരിക്കുന്നത്. അത് പ്രത്യേകമായി അടയാളപ്പെടുത്തിയാണ് കാമില്ലയുടെ ട്വീറ്റ്. രോഗി കരഞ്ഞതിന്റെ കാരണമന്വേഷിക്കുകയോ എന്തെങ്കിലും പരിശോധന നടത്തുകയോ ചെയ്യാതെയാണ് ചാര്‍ജ് കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്നും കാമില്ല പറയുന്നു.

ട്വീറ്റിന് ആയിരക്കണക്കിന് പേരാണ് കമന്റ് ചെയ്തത്. പലരും തങ്ങളുടെ ആശുപത്രിബില്ലുകളെ കുറിച്ച് പരാതിയുമായെത്തി. ആശുപത്രി ബില്ലുകള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിലര്‍ ഉപദേശങ്ങളും നല്‍കി. എന്തായാലും, അച്ഛന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സുണ്ടായിരുന്നതിനാല്‍ ബില്ലിനെ കുറിച്ച് അധികം വിഷമിക്കേണ്ടി വന്നില്ലെന്നും കാമില്ല പറയുന്നു.


Content Highlights: Camille Johnson shared her sister was charged “for crying” at a doctor's appointment.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented