കാലിഫോർണിയയിൽ കാട്ടുതീ പടർന്നപ്പോൾ | Photo: David McNew|Getty Images|AFP
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചു. വീടുകള്‍ അടക്കമുള്ള ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന മരിച്ചവരുടെ എണ്ണം 11 ആയി.
കടുത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് ആഴ്ചയായി കാട്ടുതീ പടരുകയാണ്. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതില്‍ പടരുന്ന കാട്ടുതീയില്‍ നിരവധി വീടുകളാണ് നശിച്ചത്. കനത്ത പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഓറോവില്‍ പ്രദേശത്തുനിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
24 മണിക്കൂറിനുള്ളില്‍ 400 ചതുരശ്ര മൈല്‍ പ്രദേശം തീപ്പിടിത്തത്തില്‍ കത്തിനശിച്ചുവെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞു. തീപ്പിടിത്തത്തിന്റെ തോത് അവിശ്വസനീയമായ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് പകുതി മുതല്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. 36,00 ഓളം കെട്ടിടങ്ങളും തീപിടുത്തത്തില്‍ നിശിച്ചു.
Content Highlights: California wildfire explodes, burning across 25 miles in day; 3 dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..