നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 32 ആയി. കിടുയി കൗണ്ടിയിലെ എന്‍സുയി നദിയിലാണ് ശനിയാഴ്ച അപകടം നടന്നത്.

നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിലേക്ക് വെള്ളം കയറിയിരുന്നു. പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് നദിയിലേക്ക് മറിഞ്ഞത്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച 15 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

Content Highlights: bus fell into a river in Kenya