ദുബായ്: മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 151-ാം ജയന്തി ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ദീപാലങ്കാരമൊരുക്കി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് അംബരചുംബിയില്‍ എല്‍ഇഡിഷോ സജ്ജമാക്കിയത്. 

'ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാന്‍ ആഗ്രഹിക്കുന്നുവോ അതാകുക'- ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ അനശ്വരമായ വാക്കുകള്‍, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ 151-ാം പിറന്നാളാഘോഷ ഭാഗമായുമാണ് ബുര്‍ജ് ഖലീഫ ദീപാലംകൃതമായിരിക്കുന്നത്. ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ കുറിച്ചു. 

അഹിംസാദിനം കൂടിയായാണ് ഗാന്ധിജയന്തി ആഘോഷിക്കുന്നത്.  വൈഷ്ണവ ജന എന്നാരംഭിക്കുന്ന ഗാന്ധിജിയുടെ പ്രശസ്ത ഭജനോട് കൂടിയായിരുന്നു ദുബായ് കോണ്‍സുലേറ്റിന്റെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിച്ചത്. ആഘോഷങ്ങളുടെ ലൈവ് സ്ട്രീമിങ്ങും കോണ്‍സുലേറ്റ് ഒരുക്കിയിരുന്നു. 

Content Highlights: Burj Khalifa lights up in honour of Mahatma Gandhi's 151st birth anniversary