ബുർജ് ഖലീഫ| Photo: Jon Gambrell| AP Photo
ദുബായ്: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം.
നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്‌ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിര്‍മാണ കമ്പനികള്‍ കുറച്ചു വര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു. അറബ്‌ടെക്കിന്റെ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദേഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..