പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
സിഡ്നി: ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയിരുന്ന ബാക്ക്പാക്കര്‍ ടാക്സിനെതിരേ കോടതിയെ സമീപിച്ച ബ്രിട്ടീഷ് വനിതയ്ക്ക് നിയമപോരാട്ടത്തില്‍ വിജയം. 2017-ല്‍ സിഡ്നിയിലെ ഹോട്ടലില്‍ വെയിട്രസായി ജോലി നോക്കിയിരുന്ന കാതറിന് ആഡിയാണ് വിവേചനപരമായ നികുതി ഈടാക്കലിനെതിരേ ഓസ്ട്രേലിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കിങ് ഹോളിഡേ വിസയിലെത്തുന്ന വിദേശികള്‍ക്കുമേല്‍ ബാക്ക്പാക്കര്‍ നികുതി ചുമത്തുന്നത് വിവേചനപരമാണെന്ന് കോടതി കണ്ടെത്തി.
ഓസ്ട്രേലിയയില്‍ അവധിയാഘോഷത്തിനെത്തി ജോലിയെടുക്കുന്നവര്‍ 37,000 ഡോളര്‍ വരെയുള്ള വരുമാനത്തിനു മേല്‍ 15 ശതമാനം വരെ നികുതി അടയ്ക്കേണ്ടിയിരുന്നു. ഓസ്ട്രേലിയന്‍ പൗരന്മാരെ അപേക്ഷിച്ച് ഉയര്‍ന്ന നികുതി നിരക്കാണ് ബാക്ക്പാക്കര്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നത്. 2017-ലാണ് ഈ വിവാദനിയമം നിലവില്‍ വന്നത്. ഇതിനെതിരേയാണ് 2020-ല്‍ കാതറിന് കോടതിയെ സമീപിച്ചത്. ഈ നികുതി, ഓസ്ട്രേലിയയും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന നികുതി കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2015-നും 2017-നും ഇടയിലുള്ള കാലത്താണ് വര്‍ക്കിങ്-ഹോളിഡേ വിസയില്‍ കാതറിന് ഓസ്ട്രേലിയയില്‍ എത്തിയത്. 2017-ല്‍ സിഡ്നിയിലെ ഹോട്ടലില്‍ വെയിട്രസായി ജോലി നോക്കിയിരുന്നു. ബാക്ക്പാക്കര്‍ നികുതിക്കെതിരായ കാതറിന്റെ നിയമപോരാട്ടത്തിലെ വിജയം മറ്റു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
content highlights: british woman won legal battle against backpacker tax in australia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..