ഹെലികോപ്ടറിന്റെ ടെയിൽ റോട്ടര്‍ ബ്ലേഡുകള്‍ തട്ടി 21കാരന് ദാരുണാന്ത്യം


പ്രതീകാത്മകചിത്രം | Photo: pics4news

ലണ്ടന്‍: ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തട്ടി പരിക്കേറ്റ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നിന്ന് ഗ്രീസില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവിനാണ് സ്വകാര്യ വിമാനത്താവളത്തില്‍ ദാരുണാന്ത്യമുണ്ടായത്. മറ്റ് മൂന്നു സുഹൃത്തുക്കളും യുവാവിനൊപ്പമുണ്ടായിരുന്നു. ജൂലായ് 25 ന് വൈകിട്ട് 6.20 ഓടെയായിരുന്നു സംഭവം. ഉടനെ തന്നെ പോലീസ് എത്തിയെങ്കിലും ഗുരുതരപരിക്കുകളേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി മെട്രോ റിപ്പോര്‍ട്ട് ചെയ്തു.

എന്‍ജിന്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രൊപ്പെല്ലര്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാതെയാണ് യുവാവ് ബെല്‍ 407 ഹെലികോപ്ടറിന്റെ പിന്നിലെത്തിയത്. ഹെലികോപ്ടറിന്റെ പിന്‍ഭാഗത്തെ റോട്ടര്‍ തട്ടിയാണ് അപകടമുണ്ടായത്. യുവാവിന്റെ മാതാപിതാക്കള്‍ മറ്റൊരു ഹെലികോപ്ടറില്‍ വിമാനത്താവളത്തിലേക്ക് സഞ്ചിരിക്കുന്നുണ്ടായിരുന്നെങ്കിലും അപകടദൃശ്യം അവര്‍ കാണാതിരിക്കാനായി ഹെലികോപ്ടര്‍ വഴിതിരിച്ചുവിട്ടു.

മൈക്കോണോസില്‍ നിന്ന് മടങ്ങിയ സഞ്ചാരസംഘം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനായി ഏതന്‍സ് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പോകുന്നതിനാണ് സ്വകാര്യ വിമാനത്താവളത്തിലെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ ഹെലികോപ്ടറിന്റെ പൈലറ്റിനേയും രണ്ട് ഗ്രൗണ്ട് ടെക്‌നീഷ്യന്‍മാരേയും അറസ്റ്റ് ചെയ്തു. ഹെലികോപ്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ സമീപത്തുള്ള ഹെലികോപ്ടറില്‍ നിന്ന് യാത്രക്കാരെ ഇറങ്ങാന്‍ അനുവദിച്ചതിനെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Content Highlights: British Tourist Dies, Struck By Helicopter Blades, Accident, Death, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented