രാജ്യത്തിന്റെ നന്മ മാത്രമാണ് ആഗ്രഹിച്ചത്; സാമ്പത്തികനയം പാളിയതില്‍ മാപ്പു ചോദിച്ച് ലിസ് ട്രസ്


Liz Truss | Photo: Alastair Grant/ AP

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തന്‍നയം സൃഷ്ടിച്ചത് ആഴത്തിലുള്ള പരിണിത ഫലങ്ങളാണ്. പക്ഷേ രാജ്യത്തിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിച്ചത്. എന്തൊക്കെ സംഭവിച്ചാലും താന്‍ നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് ബി.ബി.സി.യോട് പറഞ്ഞു.

മുന്‍ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം പുതിയ ധനമന്ത്രി ജെറെമി ഹണ്ട് തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. ഇതോടെ ട്രസിന്റെ പ്രധാനമന്ത്രി പദവി കുറേക്കൂടി പ്രതിസന്ധിയിലായിരുന്നു. സാമ്പത്തിക നയത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മുഖം രക്ഷിക്കാനായി ട്രസ് ധനകാര്യമന്ത്രിയെ മാറ്റി പരീക്ഷിച്ചത്. എന്നാല്‍ ഈ നയം പിന്‍വലിച്ചതോടെ, ഹണ്ടാണ് പ്രധാനമന്ത്രി സ്ഥാനത്തിന് യഥാര്‍ഥത്തില്‍ യോഗ്യനെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി. റോജര്‍ ഗെയില്‍ പരസ്യമായി പറഞ്ഞു.

60 ബില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാരെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, പുതിയ നടപടിയോടെ 32 ബില്യണ്‍ പൗണ്ട് വെച്ച് പ്രതിവര്‍ഷം നേടാനാവുമെന്ന് ഹണ്ട് പറയുന്നു. മൂന്നാഴ്ച മുമ്പ് നടപ്പാക്കിയ മിക്ക നയങ്ങളും പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹണ്ട് അറിയിച്ചു.

ആദായനികുതിയും മറ്റ് നികുതികളും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഹണ്ട് പിന്‍വലിച്ചിരുന്നു. സാധാരണക്കാര്‍ക്ക് ഊര്‍ജാവശ്യങ്ങള്‍ക്കുള്ള ചെലവുകുറയ്ക്കല്‍ പദ്ധതിയും പിന്‍വലിച്ചു. മദ്യത്തിനുമേലുള്ള നികുതി മരവിപ്പിച്ചതും വിദേശികള്‍ക്ക് നികിതിയില്ലാതെ ഷോപ്പിങ് അനുവദിച്ചതും ഷെയര്‍ ഹോള്‍ഡര്‍മാരുടെ ലാഭവിഹിത നികുതി വെട്ടിക്കുറച്ചതുമടക്കമുള്ള തീരുമാനങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് ഹണ്ടിന്റെ പുതിയ നീക്കം.

Content Highlights: liz truss, british prime minister, sayssorry, jeremy hunt , removed tax reduction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented