ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചന


ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തു ദിവസം മുമ്പ് കോവിഡ് 19 ബാധിതനായ ജോണ്‍സനെ കഴിഞ്ഞ ദിവസമാണ് ആസ്പത്രിയിലേക്ക് മാറ്റിയത്. ജോണ്‍സന്‍ രോഗബാധിതനായ അന്നുതന്നെ രോഗമുണ്ടെന്ന് വെളിപ്പെടുത്തിയ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹന്നോക്കിന്റെ നില അതേസമയം തൃപ്തികരമാണ്. ഹന്നോക്ക് സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജോണ്‍സന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റിയതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ഗൗരവമാര്‍ന്നതല്ലെങ്കില്‍ ഈ ഘട്ടത്തില്‍ ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റുമായിരുന്നില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ സാറ ബോസ്ലെ ചൂണ്ടിക്കാട്ടുന്നത്. സാധാരണ നിലയ്ക്കുള്ള പരിശോധനകള്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ തന്നെ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്സലന്‍സ് പറയുന്നത് താഴെപ്പറയുന്ന ലക്ഷണങ്ങളുണ്ടെങ്കില്‍ രോഗിയെ ആസ്പത്രിയിലേക്ക് മാറ്റാമെന്നാണ് :1 ഗുരുതരമായ ശ്വാസ തടസ്സം
2 കഫത്തില്‍ രക്തത്തിന്റെ സാന്നിദ്ധ്യം
3 മുഖമോ ചുണ്ടുകളോ നീലനിറമാവുക
4 മൂത്രം തീരെപ്പോവാത്ത അവസ്ഥ

കോവിഡ് 19 ബാധിച്ചാല്‍ ആദ്യ ആഴ്ചയില്‍ ആരോഗ്യമുള്ള വ്യക്തികള്‍ വൈറസിനെ പൊരുതിത്തോല്‍പിക്കും. എന്നാല്‍ വൈറസിനെതിരെ ശരീരം അമിതമായി പ്രതികരിക്കുന്നതോടെ ചിലരില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവും. ഇവര്‍ക്കാണ് വെന്റിലേറ്റര്‍ ഉള്‍പ്പൈടെയുള്ള സംവിധാനങ്ങള്‍ ആവശ്യമായി വരിക.

ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സനെ ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആസ്പത്രിയിലേക്ക് മാറ്റിയത്. ജോണ്‍സന്റെ നില വഷളായാല്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആയിരിക്കും പ്രധാനമന്ത്രിയുടെ ചുമതലകള്‍ വഹിക്കുകയെന്നറിയുന്നു.

Content Highlights: Admitted to the hospital due to “persistent symptoms of coronavirus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented