കൊറോണ സ്ഥിരീകരിച്ചിട്ട് 10 ദിവസം, വിട്ടു മാറാത്ത പനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ


ലണ്ടൻ: കൊറോണ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ രോഗം മാറാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിട്ടുമാറാത്ത പനിയെത്തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോഴും ചുമതലകള്‍ പ്രധാനമന്ത്രിക്കാണെങ്കിലും തിങ്കളാഴ്ചത്തെ കൊറോണ അവലോകന യോഗം വിദേശ കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാവും നടക്കുക.



പ്രധാനമന്ത്രിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായി. പത്ത് ദിവസം കഴിഞ്ഞിട്ടും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയും രോഗം ഭേദമാവാതിരിക്കുകയും ചെയ്യുന്നതിനാലാണ് മുന്‍കരുതല്‍ നടപടിയെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും.

ബോറിസ് ജോണ്‍സണ്‍ ശക്തനായ മനുഷ്യനാണെന്നും രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.

content highlights: British Prime Minister Boris Johnson admitted tto hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented