-
ലണ്ടൻ: കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ബ്രിട്ടീഷ് എയർവെയ്സ് 12,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ പുന:സംഘടന പദ്ധതിയുടെ ഭാഗമായി ബ്രട്ടീഷ് എയർവെയ്സിന്റെ മാതൃകമ്പനിയായ ഇന്റർനാഷ്ണൽ എയർലൈൻ ഗ്രൂപ്പാണ് (ഐഎജി) ഇതുസംബന്ധിച്ച സൂചന നൽകിയത്.
പദ്ധതികൾ ഇപ്പോഴും കമ്പനിയുടെ ആലോചനയിലാണെന്നും എന്നാൽ ബ്രിട്ടീഷ് എയർവെയ്സിലെ മിക്ക ജോലിക്കാരേയും ഇത് ബാധിക്കുമെന്നും ഐഎജി ചൊവ്വാഴ്ച വ്യക്തമാക്കി. മാറുന്ന സാഹചര്യത്തിൽ 12,000ത്തോളം തൊഴിലാളികളെ കമ്പനിക്ക് ആവശ്യമില്ലാതായേക്കും. 2019 കാലയളവിന് സമാനമായ തോതിൽ യാത്രക്കാരെ ലഭിക്കാൻ ഇനി വർഷങ്ങളെടുക്കുമെന്നും ഐഎജി കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിയുടെ പരിണിത ഫലങ്ങൾ കമ്പനി നേരിടേണ്ടി വരുമെന്ന് നേരത്തെ ബ്രിട്ടീഷ് എയർവെയ്സ് ചീഫ് എക്സിക്യൂട്ടീവായ അലക്സ് ക്രൂസും മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമയാന മേഖല നിശ്ചലമായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്. 4500 പൈലറ്റുമാരും 16000 കാബിൻ ക്യൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവെയ്സിലുള്ളത്. നിലവിൽ വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള എമർജൻസി സർവീസ് മാത്രമാണ് ബ്രിട്ടീഷ് എയർവെയ്സ് നടത്തുന്നത്.
content highlights:British Airways set to cut up to 12,000 jobs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..