മാസ്‌കും വര്‍ക്ക് ഫ്രം ഹോമും വേണ്ട; ബ്രിട്ടന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു


Britain's Prime Minister Boris Johnson | Photo: AP

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒമിക്രോണ്‍ തരംഗം ദേശീയതലത്തില്‍ ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം.

വലിയ പരിപാടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷന്‍ ചടങ്ങളിലും മറ്റമുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷന്‍ എന്നത് അഞ്ചായി കുറച്ചു. മാര്‍ച്ച് മാസത്തോടെ ഇതും അവസാനിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് വാക്‌സിന്‍ നല്‍കിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നാണെന്നും ജോണ്‍സണ്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെ ഒഴിവാക്കി സ്വയം വാക്‌സിന്‍ സംഭരണം നടത്തിയതിനാലാണ്‌ ഇത് സാധ്യമായതെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വലിയ വിമര്‍ശനമാണ് ബോറിസ് ജോണ്‍സണ് നേരിടേണ്ടി വന്നത്. ഈ വിഷയത്തില്‍ രാജിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Content Highlights: Britain to lift additional restrictions including mandatory wearing of face masks; PM Johnson

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented