-
ലണ്ടൻ: ബ്രിട്ടനില്‍ കോവിഡ് മൂലമുണ്ടായ മരണസംഖ്യ 26,097 ആയി. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാലുള്ള ഏറ്റവും വലിയ മരണസംഖ്യയാണിത്.
55ാം വയസ്സില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കൊറോണ ആശങ്ക കൂട്ടി മരണനിരക്ക് കൂടുന്ന വാര്‍ത്തയും വരുന്നത്.
ജീവിത പങ്കാളിയായ കാരി സൈമണ്‍സ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ബുധനാഴ്ചയാണ് പുറത്ത് വന്നത്.
1993നു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ടില്‍ മരണപ്പെട്ട ആഴ്ച കൂടിയാണ് കടന്നു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫ്രാന്‍സിനെയും സ്‌പെയിനിയെയും പിന്തള്ളി മരണ സംഖ്യയില്‍ ഇറ്റലിക്ക് തൊട്ടു പിറകെയാണ് ഇപ്പോള്‍ ബ്രിട്ടന്‍.
27,359 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്. 1.66ലക്ഷം പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.2.36 ലക്ഷം കേസുകള്‍ സ്ഥിരീകരിച്ച സ്‌പെയിനില്‍ ഇതുവരെ മരിച്ചത് 24,275 പേരാണ്. ബ്രിട്ടനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ച ഫ്രാന്‍സില്‍ 24,121 പേരാണ് മരിച്ചത്. എന്നാല്‍ മരണ നിരക്കിലും മരണ സംഖ്യയിലും ഈ രാജ്യങ്ങളേക്കാള്‍ മുകളിലാണ് ബ്രിട്ടന്റെ സ്ഥാനം
content highlights: Britain Covid death crosses 26000, Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..