ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.

നേരത്തെ ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയില്‍ 103 പേരില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 

യു.കെ.,/അയര്‍ലന്‍ഡ് പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ./ അയര്‍ലന്‍ഡ് പൗരന്മാര്‍ പത്തുദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിന് പണം നല്‍കുകയും വേണം.

content highlights: britain add india into red list