
Photo:AP
റിയോ: അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും അതിന്റെ നിര്‍മാണവും വില്‍പനയും വിതരണവും നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്ല്. ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സോനാരോയാണ് ഇത്തരമൊരു ആവശ്യവുമായി ബില്‍ അവതരിപ്പിച്ചത്. നാസിസവും കമ്മ്യൂണിസവും സമാനമാണെന്ന് വിലയിരുത്തികൊണ്ടാണ് ബില്‍ അവതരണം.
നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകളും പോളണ്ട് അക്രമിച്ചതിന്റെ സ്മരണക്കായിട്ടാണ് ബോള്‍സോനാരോ ജൂനിയര്‍ ബില്‍ അവതരിപ്പിച്ചത്. 'നാസികളും കമ്മ്യൂണിസ്റ്റുകാരുമാണ് വംശഹത്യ നടത്തിയത്. ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നോ അത് പോലെ കണക്കാക്കിയുള്ള ശിക്ഷ ഈ ചിഹ്നങ്ങള്‍ക്കെതിരെയും വേണം.' അദ്ദേഹം പറഞ്ഞു.
ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വേണം. നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കില്‍ പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്നും ബോള്‍സോനാരോ ജൂനിയര്‍ അവതരിപ്പിച്ച ബില്ലില്‍ പറയുന്നു.
ബോള്‍സോനാരോ ജൂനിയര്‍ നേരത്തെ നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് ബ്രസീലും ചൈനയും തമ്മില്‍ നയതന്ത്ര പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും പ്രസിഡന്റുമായ ജെയര്‍ ബോള്‍സോനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. ബോള്‍സോനാരോ അധികാരത്തിലേറിയതിന് ശേഷം അയല്‍രാജ്യങ്ങളായ വെനിസ്വേലയുമായും ക്യൂബയുമായുമുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..