പ്രതീകാത്മ ചിത്രം | Photo: AFP
ബ്രസീലിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയത് ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ P1 ആണെന്ന് റിപ്പോര്‍ട്ട്. ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ P1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍ പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
വൈറസ് പടരുന്നത് തടയാനായി ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.
ഈ വകഭേദം വളരെ വേഗമാണ് ബ്രസീലില്‍ പടര്‍ന്ന് പിടിച്ചത്. രാജ്യത്തെ മൂന്നരക്ഷം വരെ കടന്നു. രണ്ടാം തരംഗത്തിന് പിന്നില്‍ p1 വകഭേദമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്.
ബ്രസീലില്‍ നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും 40 വയസിനും അതില്‍ താഴെയും പ്രായമുള്ളവരാണ്.
Content Highliglight: Brazil's P1 coronavirus variant more dangerous


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..