ജയ്ർ ബോൽസോണാരോ ] ഫോട്ടോ; AP
ബ്രസിലിയ: തനിക്ക് മൂന്നില്‍ മൂന്നു മാര്‍ഗങ്ങളാണ് ശേഷിക്കുന്നതെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സോണാരോ. 2022-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. '1.അറസ്റ്റ് ചെയ്യപ്പെടുക 2. കൊല്ലപ്പെടുക 3 അല്ലെങ്കില്‍ 2022 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുക' ഇതാണ് താന്‍ മുന്നില്‍ കാണുന്നത് ബൊല്‍സൊണാരോ പറഞ്ഞു. നിലവിലെ ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനത്തിലുള്ള അത്യപ്തിയും അദ്ദേഹം രേഖപ്പെടുത്തി.
അച്ചടിച്ച ബാലറ്റുകള്‍ ഉപയോഗിച്ചുള്ള വോട്ടിംഗ് മാര്‍ഗമാണ് ഫലപ്രദമെന്ന് പറഞ്ഞ അദ്ദേഹം ഇലക്‌ട്രോണിക് വോട്ടുകള്‍ വോട്ടിംഗ് തട്ടിപ്പിന് കാരണമാകുമെന്നും കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളെ മുഖവിലയ്ക്ക് എടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനത്തിന് യാതൊരു തകരാറുമില്ലെന്ന് ബ്രസീലിലെ ഇലക്ട്രല്‍ കോടതിയുടെ ഹെഡ് ആയ ടി.എസ്.ഇ പ്രതികരിച്ചു.
വോട്ടിംഗിനായി അച്ചടിച്ച ബാലറ്റുകള്‍ അവലംബിക്കുന്നത് പാഴ്‌വേലയാണെന്നും ടി.എസ്.ഇ. സെപ്റ്റംബര്‍ 7-നു രാജ്യത്താകമാനം തന്നെ അനുകൂലിക്കുന്നവരുടെ മാര്‍ച്ച് ജയ്ര്‍ സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: brazil president jair bolsonaro on 2022 presidential election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..