ആ ദുരൂഹതയ്ക്ക് ഉത്തരമായി;ബോട്സ്വാനയിലെ ആനകളുടെ കൂട്ടമരണത്തിന്റെ കാരണം കണ്ടെത്തി


ബോട്‌സ്വാനയിൽ ചത്ത ആനകളിലൊന്ന് ( ഫയൽ ചിത്രം) | Photo: AFP

ഗാബറോണി: ആനകളുടെ കൂട്ടമരണത്തിന്റെ കാരണം കണ്ടെത്തിയതായി ബോട്സ്വാന സര്‍ക്കാര്‍. സയനോബാക്ടീരിയ (cyanobacteria) ഉല്‍പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ ഉള്ളില്‍ ചെന്നത് മൂലമാണ് നൂറുകണക്കിന് ആനകള്‍ കൂട്ടത്തോടെ ചത്തത്. അപകടം തടയുന്നതിന്റെ ഭാഗമായി അടുത്ത മഴക്കാലത്ത് ജലസ്രോതസുകള്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ്, ജൂണ്‍ മാസങ്ങളില്‍ 350ല്‍ അധികം ആനകളാണ് ബോട്‌സ്വാനയില്‍ ചത്തൊടുങ്ങിയത്. ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണം പ്രകൃത്യാലുള്ള വിഷപദാര്‍ഥങ്ങള്‍ മൂലമാവാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ പരിശോധനയില്‍ സയനോബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന വിഷമാണ് ആനകളുടെ മരണ കാരണമെന്ന് കണ്ടെത്തി. വെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് ഇവ.

മറ്റ് ജീവികളൊന്നും ചത്തിരുന്നില്ല എന്നതിനാല്‍ വിഷവസ്തുക്കള്‍ മൂലമാണ് മരണമുണ്ടായത് എന്ന സാധ്യത തുടക്കത്തില്‍ ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ആനകള്‍ വലിയ അളവില്‍ വെള്ളം കുടിക്കുകയും അതുപോലെ കുളിക്കാനും മറ്റുമായി ഏറെ സമയം വെള്ളത്തില്‍ ചിലവഴിക്കുകയും ചെയ്തതാണ് ശാസ്ത്രജ്ഞര്‍ കണക്കിലെടുത്തത്. ആല്‍ഗകള്‍ പൂത്തിരുന്ന ജലാശയങ്ങള്‍ക്ക് സമീപമാണ് 70 ശതമാനം ആനകളും ചത്തുകിടന്നിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായികുന്നു.

ലോകത്തില്‍ ഏറ്റവുമധികം ആനകളുള്ള സ്ഥലമാണ് ബോട്സ്വാന. 1,30,000 ത്തോളം ആനകളാണ് ഈ ആഫ്രിക്കന്‍ രാജ്യത്തുള്ളത്. 281 ആനകള്‍ ചത്തതായാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്കെങ്കിലും 350 ലേറെ ആനകള്‍ ചത്തിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ആനകളുടെ കൂട്ടമരണം ആദ്യമായി പുറത്തുവിട്ട എലിഫെന്റ് വിത്ഔട്ട് ബോഡേഴ്സ് എന്ന സംഘടനയുടെ കണക്കനുസരിച്ച് ഈ പ്രദേശത്ത് 356 ആനകളാണ് ചത്തത്.

Content Highlights: Botswana says it has solved mystery of mass elephant die-off


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented