ലണ്ടന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ബോറിസ് ജോണ്സണ് ചുമതലയേൽക്കും. തെരേസ മേയ് രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ ബോറിസ് പരാജയപ്പെടുത്തി. ബോറിസിന് 66% വോട്ട് ലഭിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1,66,000 അംഗങ്ങളാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. ഇതില്‍ 92,153 പേരുടെ വോട്ടുകള്‍ ബോറിസിന് ലഭിച്ചു. 46,656 വോട്ടുകളാണ് ജെറമിക്ക് ലഭിച്ചത്. ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ടശേഷം ബുധനാഴ്ചയാണ് തെരേസ മേയ് സ്ഥാനമൊഴിയുക. തുടര്‍ന്ന് ബോറിസ് സ്ഥാനമേറ്റെടുക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം തെരേസ മേയ് രാജിവെച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയത്. ബ്രെക്സിറ്റ് കരാറില്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലായിരുന്നു മേയുടെ രാജി.
content highlights: Boris Johnson won the votes of 92,153 members of the Conservative party, to 46,656 for his rival, Foreign Secretary Jeremy Hunt.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..