ബോറിസ് ജോണ്‍സന്റെ പങ്കാളിയുടെ കൊറോണ രോഗ ലക്ഷണങ്ങൾ കുറഞ്ഞു


-

ലണ്ടന്‍: ഗര്‍ഭിണിയായിരിക്കെ കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പങ്കാളി ക്യാരി സിമണ്ട്‌സ് സുഖം പ്രാപിക്കുന്നു. ഏഴ് ദിവസത്തെ വിശ്രമത്തിന് ശേഷം നിലമെച്ചപ്പട്ടതായാണ് വിവരം.

"കൊറോണ വൈറസിന്റെ പ്രധാനരോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി പൂര്‍ണവിശ്രമത്തിലായിരുന്നു. ഏഴ് ദിവസത്തെ പൂര്‍ണവിശ്രമത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരിക്കെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് ഏറെ പ്രയാസപ്പെടുത്തും. ഗര്‍ഭിണികളായ മറ്റ് സ്ത്രീകള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം."- സിമണ്ട്‌സ് പറയുന്നു.



പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിക്കുകയും ഐസോലേഷനില്‍ കഴിയുകയുമാണ്. അതേസമയം പങ്കാളി ക്യാരി സിമണ്ട്‌സ് കൊറോണ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും പരിശോധനക്ക് വിധേയ ആയിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ഇതുവരേയും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ബോറിസ് ജോണ്‍സണന്റെ രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented