ബോറിസ് ജോൺസൺ. Photo: AFP
ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് ബോറിസ് ജോണ്സണ് നന്ദി അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗബാധിതരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്ത മുഴുവനും. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടനെ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും വക്താവ് അറിയിച്ചു.
ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷമാണ് ബോറിസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.
തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ നിരവധി നേതാക്കള്‍ അസുഖം പെട്ടന്ന് ഭേദമാകട്ടെ എന്ന് ബോറിസിന് ആശംസാ സന്ദേശങ്ങള്‍ അയച്ചിരുന്നു.
Content Highlights:Boris Johnson Discharged from hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..