ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
കാബൂളിലെ വാസിര്‍ ഖാന്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. എംബസിയുടെ 50 മീറ്റര്‍ പരിധിയിലാണ് ബോംബ് സ്‌ഫോടനം നടന്നത്.
By God's grace, Indian Embassy staff are safe in the massive #Kabul blast.
— Sushma Swaraj (@SushmaSwaraj) 31 May 2017
സ്‌ഫോടനത്തിനു പിന്നാലെ എല്ലാ ജീവനക്കാരെയും സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. വലിയ പുകപടലങ്ങള്‍ കെട്ടിടത്തിന് സമീപത്തുനിന്ന് ഉയര്‍ന്നുപൊങ്ങുന്നുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന്റെ ലക്ഷ്യം എംബസിയായിരുന്നോ എന്ന് വ്യക്തമല്ല.
സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.