Image Tweeted by ndelriego
ഹൂസ്റ്റണ്‍: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ബോട്ട് റാലിക്കിടെ അപകടം. പരേഡിനിടെ നിരവധി ബോട്ടുകള്‍ തടാകത്തില്‍ മുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശിക സമയം ശനിയാഴ്ച 12.15 ഓടെയായിരുന്നു സംഭവം. വെള്ളത്തില്‍ വീണ നിരവധി പേരെ രക്ഷപ്പെടുത്തിയതായി ട്രാവിസ് ലേക്ക് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് വക്താവ് ക്രിസ്റ്റീന സ്റ്റെഡ്മാന്‍ വ്യക്തമാക്കി. എത്ര ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തുവെന്ന് കൃത്യമായി കണക്കാന് സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ട്രംപ് അനുകൂല പ്രകടനവുമായി നിരവധി ബോട്ടുകള്‍ തടാകത്തിലേക്ക് ഇറങ്ങിയിരുന്നു. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന. ബോട്ട് ശക്തമായി ഇളകി മുങ്ങാന്‍ തുടങ്ങിയതോടെ ബോട്ടിലുണ്ടായിരുന്നവര്‍ തടാകത്തിലേക്ക് ചാടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
നൂറുകണക്കിന് ബോട്ടുകളെ ഇറക്കിക്കൊണ്ട് നിരവധി റാലികളാണ് യുഎസ്സില്‍ സംഘടിപ്പിക്കുന്നത്. ന്യൂജേഴ്സി മുതല്‍ സൗത്ത് കരോലിന വരെയാണ് ബോട്ട് പരേഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. പല പരേഡുകളിലും നൂറിലധികം ബോട്ടുകളാണ് അണിനിരക്കുക. ആയിരക്കണക്കിന് അണികള്‍ പരേഡില്‍ ട്രംപ് അനുകൂല മുദ്രാവാക്യങ്ങളടങ്ങിയ പതാകയുമായി അണിനിരക്കും.
Content Highlights: Boats Sink During ‘Trump Boat Parade’ in Texas, Officials Say
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..