അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു


സ്‌ഫോടനത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഫോട്ടോ:Reuters

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനം കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം. വിവിധ സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.11-15 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയും . മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാബൂള്‍ ദഷ്ട്-ഇ-ബര്‍ക്കിയിലെ സയ്യദ് ഷുഹാദ സ്‌കൂളിലാണ് ദുരന്തം നടന്നത്.

സ്‌കൂളില്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് ക്ലാസ്സുകള്‍ നടക്കാറുള്ളത്. പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ് നടക്കുന്ന രണ്ടാമത്തെ ഷിഫ്റ്റില്‍ വൈകുന്നേരത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രാലയം വക്താവ് നജീബ അരിയാന്‍ പറഞ്ഞു. അപകടത്തിനിരയായവരില്‍ ഏറെയും പെണ്‍കുട്ടികളാണ്.

ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയില്‍ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളില്‍ കാണാം.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം താലിബാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ആരോപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടതിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവിയെ ആണ് താലിബാന്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമണത്തെ അദ്ദേഹം അപലപിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented