സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ നഗരമായ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ മെട്രോ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം സംഭവത്തില്‍ 10 പേര്‍ മരിച്ചുവെന്നാണ് റഷ്യന്‍ ന്യൂസ് എജന്‍സിയായ ടാസ് റിപ്പോര്‍ട്ടുചെയ്തു. 20 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും
സെന്നായ പ്ലോഷഡ് സ്‌റ്റേഷനിലാണ് സ്‌ഫോടനംമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.
റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സ്‌ഫോടനം നടക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നഗരത്തില്‍ ഉണ്ടായിരുന്നു.
പ്രദേശത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഭീകരാക്രമണമാണോ എന്നതിന് സൂചനകളില്ല.
At least 10 killed and 30+ injured in twin blasts on Metro trains at #StPetersburg pic.twitter.com/h0bTnzshXx
— REAL FRESH NEWS (@MVT_NEWS) 3 April 2017