കൊളംബോ: ശ്രീലങ്കയിലെ തലസ്ഥാനമായ കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡ നഗരത്തില്‍ സ്ഫോടനം. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
പുഗോഡയിലെ മജിസ്ട്രേറ്റ് കോടതിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും അടുത്തിടെ നടന്ന സ്ഫോടനങ്ങളില്‍ 359 പേര് കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
Content Highlights: blast in Sri Lanka, Pugoda town, Colombo, Sri Lanka blast