കാബൂളിലെ സ്‌കൂളില്‍ സ്‌ഫോടന പരമ്പര; ആറു മരണം, 11 പേര്‍ക്ക് പരിക്ക്


Photo: AFP

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടന പരമ്പര. ആറുപേര്‍ കൊല്ലപ്പെട്ടതായും പതിനൊന്നു പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിലാണ്, ചൊവ്വാഴ്ച മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റവരില്‍ ഏഴുപേര്‍ വിദ്യാര്‍ഥികളാണെന്നാണ് വിവരം.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവരില്‍ കൂടുതലും ഷിയാ ഹസാര വിഭാഗത്തില്‍പ്പെട്ടവരാണ്. അഫ്ഗാനിലെ ഗോത്ര-മതന്യൂനപക്ഷമായ ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങള്‍ ഉന്നമിടാറുണ്ട്.

ഒരു ഹൈസ്‌കൂളിലാണ് മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്. ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍ മരിച്ചിട്ടുണ്ട്-കാബൂള്‍ കമാന്‍ഡറിന്റെ വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. ചുരുങ്ങിയത് നാലുപേര്‍ മരിച്ചിട്ടുണ്ടെന്നും 14 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിലെ, നഴ്‌സിങ് വിഭാഗം മേധാവി അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല.

Content Highlights: blast in afghanistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented