ബിഷ്‌കേക്ക്: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലെ ചൈനീസ് എംബസിക്ക് തൊട്ടടുത്ത് കാര്‍ബോംബ് സ്‌ഫോടനം. ഒരാള്‍ മരിച്ചു.
നിരവധിപേര്‍ക്ക് പരിക്കേറ്റു. എംബസി ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എംബസി കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിന്റെ ഡ്രൈവറാണ് സ്‌ഫോടനത്തില്‍ മരിച്ചത്. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.