സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസ് | Photo: Walter Bieri/Keystone via AP
ഇസ്ലാമാബാദ്: ഉന്നത പാകിസ്താന് സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം ഉന്നത രാഷ്ട്രീയക്കാരും മുന്‍ ഐഎസ്ഐ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്മാന് ഖാന് അടക്കമുള്ളവര്‍ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താനി പൗരന്മാരുമായി ബന്ധമുള്ള 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തായത്.
സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിലെ മുജാഹിദീനികളെ പിന്തുണയ്ക്കാന്‍ അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും അക്തര്‍ അബ്ദുര്‍ റഹ്മാന് ഖാന് സഹായമായി ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1979 മുതല്‍ 87 വവരെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്മാന് ഖാന്.
മുജാഹിദീനുള്ള സൗദി അറേബ്യയുടെയും യുഎസിന്റെയും സഹായം സിഐഎയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നും ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അക്തര്‍ അബ്ദുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ഈ പണത്തിന്റെ അവസാനത്തെ സ്വീകര്ത്താവെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനികളുടെ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 4.42 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികാരത്തിലിരുന്നപ്പോള്‍ ആരംഭിച്ച ഇത്തരം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയക്കാര്‍ പാകിസ്താന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Billions Of Dollars Stashed By Pakistani Generals In Swiss Bank Accounts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..