ഒമിക്രോണ്‍ ആശങ്കകള്‍ക്കിടെ ബോധവല്‍ക്കരണ ട്വീറ്റുകളുമായി ബില്‍ ഗേറ്റ്‌സ്


ബിൽ ഗേറ്റ്‌സ് | ചിത്രം: AP

വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ഒമിക്രോണ്‍ കേസുകളുടെ വര്‍ദ്ധനവിന്റെ ഗൗരവത്തെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ട്വീറ്റുകളുമായി ബില്‍ ഗേറ്റ്‌സ്. ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബില്‍ ഗേറ്റ്സ് തന്റെ മിക്ക അവധിക്കാല പദ്ധതികളും റദ്ദാക്കിയതായി അറിയിച്ചു.

തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു പക്ഷെ കോവിഡിന്റെ ഏറ്റവും മോശം കാലഘട്ടത്തിലേയ്ക്കാകാം നം കടക്കുന്നതെന്ന വസ്തുത മനസ്സിലാക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

ബില്‍ ഗേറ്റ്സിന്റെ ട്വീറ്റുകള്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ അപകടത്തെപ്പറ്റി ഊന്നിപ്പറയുന്നു. 'ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം പടരുന്നത്. അധികം വൈകാതെ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തും,' ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.

ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്കയിലെ മൊത്തം കോവിഡ് കേസുകളുടെ 3 ശതമാനം എന്ന നിലയില്‍ നിന്ന് 73 ശതമാനമായി ഒമിക്രോണ്‍ വകഭേദം എത്തിയതിനെത്തുടര്‍ന്നാണ് ബില്‍ ഗേറ്റ്‌സിന്റെ ട്വീറ്റ്. മാസ്‌ക് ധരിക്കുന്നതിനും വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിനും വാക്‌സിനേഷന്‍ എടുക്കുന്നതിനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Content Highlights: bill gates tweets on omicron scare as cases increases in us

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented