വാഷിങ്ടൺ: കൊറോണ വൈറസിനെതിരേയുള്ള ഏറ്റവും മികച്ച ഏഴ് വാക്‌സിന്‍ വികസന ആശയങ്ങള്‍ക്ക് ധന സഹായം നല്‍കി ബില്‍ഗേറ്റ്‌സ്. താന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കൊറോണ വൈറസ് പോരാട്ടത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ബില്‍ഗേറ്റ്‌സ് ശ്രദ്ധകേന്ദ്രീകരിച്ചതിന്റെ ഭാഗമായാണിത്.

"എല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാനാവും, ഒരു പക്ഷെ രണ്ട് വര്‍ഷവുമെടുത്തേക്കാം", ബില്‍ഗേറ്റ്‌സ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിലര്‍ പറഞ്ഞ പോലെ സെപ്റ്റംബറില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാനാവില്ലെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക 50 ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ടെസ്റ്റിങ് കിറ്റുകളുടെ  ലഭ്യതക്കുറവിന് ഇത് ഇടയാക്കിയിട്ടുണ്ട്. സംഖ്യകളില്‍ നിന്ന് യഥാര്‍ഥ ചിത്രം ലഭിക്കില്ലെന്നും ടെസ്റ്റിങ് രീതികളിലും സമ്പ്രദായത്തിലും ടെസ്റ്റിങ്ങിന് വിധേയരാകുന്നവരുടെ തിരഞ്ഞെടുപ്പിലും  തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും  ബില്‍ഗേറ്റ്‌സ് പറഞ്ഞു.

content highlights: Bill Gates Funded Coronavirus Vaccine Could Be Ready In one year